Culture

നടിയെ അപമാനിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്കാരന് കാരണംകാണിക്കല്‍ നോട്ടീസ്

By Chandrika Web

January 20, 2023

എറണാകുളം ലോകോളജില്‍ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ നടി അപര്‍ണ മുരളിയെ കയറിപ്പിടിച്ച എസ്.എഫ്.ഐക്കാരന് പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തങ്കം സിനിമയുടെ പ്രൊമോഷനും കൂടെയുണ്ടായിരുന്നു. നടന്‍ വിനീത് ശ്രീനിവാസനും സമീപത്തുണ്ടായിരുന്നു. അപ്പോഴാണ് ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് നടിയെ കെട്ടിപ്പിടിച്ചത്. നടി ഉടന്‍തന്നെ കുതറിമാറി. ലോകോളജ് വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം ഇങ്ങനെയാണോ എന്ന് നടി ചോദിക്കുകയും ചെയ്തു. സംഭവത്തില്‍ നടി പരാതിപ്പെട്ടിലെങ്കിലും പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എസ്.എഫ്.ഐആണ് കോളജ് യൂണിയന്‍ ഭരിക്കുന്നത.് കോളജ് യൂണിയന്‍ ഭാരവാഹിയാണിയാള്‍. വിനീതും സംഭവത്തില്‍ രോഷം പ്രകടിപ്പിച്ചു. സൂററൈ പോട്ട്‌റ്- എന്ന സിനിമക്ക് ദേശീയഅവാര്‍ഡ് ലഭിച്ച നടിയാണ് അപര്‍ണ