crime

ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമി ആശുപത്രിയിലേക്ക് ഓടിക്കയറി; രോഗിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

By webdesk13

May 11, 2023

കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് അക്രമി ഓടിക്കയറി ഭീകരാന്തരീക്ഷം പുറപ്പെടുവിച്ചു. ചൊവ്വല്‍ സ്വദേശി ഫാറൂഖാണ് അക്രമമഴിച്ചുവിട്ടത്. കാസര്‍കോട് മാര്‍ക്കറ്റില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് ഫാറൂഖ് ആശുപത്രിയിലേക്ക് ഓടിക്കയറിയത്.

ആശുപത്രിയിലെത്തിയ ഫാറൂഖ് രോഗിയെ കയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചു. പൊലീസെത്തി ഫാറൂഖിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.