kerala

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം

By webdesk17

September 13, 2025

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ അടുത്ത സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വനനിയമ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിലൂടെ സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാന്‍ സാധിക്കും. കേന്ദ്ര നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വനം എക്കോ ടൂറിസം ബോര്‍ഡ് ബില്‍ മാറ്റിവെച്ചു.