ഫ്രൈഡ് ബീഫ്്, ചിക്കന്‍,പോര്‍ക്ക് പോലുള്ള വിഭവങ്ങള്‍ക്കൊപ്പം പച്ച ഉള്ളി അരിഞ്ഞ് കഴിക്കുന്നത് പലര്‍ക്കും രുചിയുടെ ഭാഗമാണ്. അതിന്റെ കാഠിന്യവും സ്വാദും വിഭവത്തിന് പുതിയ തോത് നല്‍കുന്നുവെന്നതും സത്യമാണ്. എന്നാല്‍ ആ രുചിയ്ക്ക് പിന്നില്‍ ആരോഗ്യത്തിന് അപകടമാകുന്ന ചില ഘടകങ്ങളുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
പാകം ചെയ്യാതെ ഉള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ രക്തസ്രാവ സാധ്യതവരെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. പച്ച ഉള്ളിയില്‍ ഫ്രക്ടന്‍സ് എന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു ഗഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ ഘടകം വയറു വീര്‍ക്കല്‍, ഗ്യാസ്, വയറുവേദന എന്നിവയ്ക്ക് കാരണമാകാം.ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) ഉള്ളവരില്‍ ഇത് കൂടുതല്‍ അപകടകരമാണ്.
ഉള്ളിയിലെ ചില ഘടകങ്ങള്‍ വയറിനും അന്നനാളത്തിനുമിടയിലെ ഇസോഫാഗല്‍ സ്പിന്‍ക്ടറിനെ ശമിപ്പിക്കാന്‍ ഇടയാക്കുന്നു. ഇതുവഴി വയറിലെ ആസിഡ് മുകളിലേക്കൊഴുകി നെഞ്ചെരിച്ചിലും ആസിഡ് റിഫ്ളക്്സും ഉണ്ടാകാം. പച്ച ഉള്ളി ചിലരില്‍ അലര്‍ജിക്ക് കാരണമാകാനും സാധ്യതയുണ്ട്. വീക്കം, ചൊറിച്ചില്‍, ചര്‍മത്തിലെ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം. ഉള്ളിക്ക്് ആന്റിപ്ലേറ്റ്ലെറ്റ് സ്വഭാവം ഉള്ളതിനാല്‍ രക്തം നേര്‍പ്പിക്കുന്ന ഗുണമുണ്ട്. അതിനാല്‍ അമിതമായി കഴിക്കുന്നത് രക്തസ്രാവ സാധ്യത വര്‍ദ്ധിപ്പിക്കും. രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പച്ച ഉള്ളി ഒഴിവാക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.