News

ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ കൊളംബിയയെ തീര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

By webdesk18

October 16, 2025

ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് ഫൈനലില്‍, അര്‍ജന്റീന കൊളംബിയയെ 1-0ന് തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. അപരാജിതരായി ഫൈനലിലെത്തിയ അര്‍ജന്റീനക്കെതിരെ കൊളംബിയ ശക്തമായ പ്രകടനം കാഴ്ചവെച്ചു.

പന്ത് പിടിച്ചുനിര്‍ത്തിയെങ്കിലും സ്‌കോര്‍ ചെയ്യാനാകാത്തതും തിരിച്ചടിയായി. എങ്കിലും കിട്ടിയ അവസരം ഉപയോഗിച്ച് അര്‍ജന്റീന മുന്നേറി. 72-ാം മിനിറ്റില്‍ പകരക്കാരനായ മത്തിയോ സവിയറ്റ്റി ടീമിന്റെ വിജയഗോള്‍ നേടി.

ഫൈനലില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയുമായാണ് മത്സരം. മൊറോക്കോ, ഫ്രാന്‍സിനെ 5-4 പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തി, ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന, 2007ന് ശേഷം ആദ്യമായി ഫൈനലിലെത്തി. മൊറോക്കോ, 2009 ലെ ഘാനക്ക് ശേഷം ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമായും ശ്രദ്ധേയമാണ്. ഫൈനല്‍ തിങ്കളാഴ്ച നടക്കും.