Video Stories

അമിത് ഷായെ വിമര്‍ശിച്ച് ലേഖനം; ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നോട്ടീസ്

By webdesk14

April 29, 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അനിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എം.പിക്ക് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ അമിത് ഷായെ വിമര്‍ശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനം രാജ്യദ്രോഹമാണെന്ന പരാതിയിലാണ് നടപടി.

ബ്രിട്ടാസിന്റെ ലേഖനം സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളാ ഘടകം ബിജെപി ജനറല്‍ സെക്രട്ടറി നേതാവ് സുധീര്‍ ആണ് പരാതി നല്‍കിയത്. നോട്ടീസ് അയച്ചകാര്യം രാജ്യസഭാ സെക്രട്ടേറിയേറ്റ് സ്ഥിരീകരിച്ചു.