Connect with us

Cricket

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ഓപണര്‍ ശുഭ്മന്‍ ഗില്ലും സൂപ്പര്‍ താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്.

Published

on

ഏകദിന ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് പണി കൊടുത്ത് ഇംഗ്ലീഷ് പേസര്‍മാര്‍. ആദ്യ 10 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ 3 മുന്‍നിര ബാറ്റര്‍മാര്‍ പുറത്ത്. ഓപണര്‍ ശുഭ്മന്‍ ഗില്ലും സൂപ്പര്‍ താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ മൂന്നിന് 55 എന്ന നിലയിലാണ്.

തോല്‍വി അറിയാതെ കുതിപ്പു തുടരുന്ന ടീം ഇന്ത്യ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ കൂടി തോല്‍പിച്ച് സെമി പ്രതീക്ഷകള്‍ വേഗത്തിലാക്കുകയാണ് ഇന്നു ലക്ഷ്യമിടുന്നത്. മറുവശത്ത് തുടര്‍ തോല്‍വികളില്‍നിന്ന് ഒരു തിരിച്ചുവരവും ആണ് ജോസ് ബട്‌ലറും സംഘവും ആഗ്രഹിക്കുന്നത്. ലഖ്‌നൗവിലെ ഏകന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ഭാഗ്യം ഇംഗ്ലീഷ് നായകനൊപ്പമായിരുന്നു. ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലാണ് ഇംഗ്ലീഷ് സംഘത്തിന്റെ തുടക്കം.

മത്സരത്തിലെ നാലാം ഓവറില്‍ ശുഭ്മന്‍ ഗില്ലിനെ(9) ക്ലീന്‍ബൗള്‍ഡാക്കി ക്രിസ് വോക്‌സ് ആണ് വേട്ടയ്ക്കു തുടക്കമിട്ടത്മൂന്നാം നമ്പറിലെത്തിയ വിരാട് കോഹ്ലിയെ അക്കൗണ്ട് തുറക്കും മുന്‍പ് ഡേവിഡ് വില്ലിയും,ശ്രേയസ് അയ്യരെ (4) വോക്‌സും തിരിച്ചയച്ചു. ഒടുവില്‍ നായകന്‍ രോഹിത് ശര്‍മയും(37) രാഹുല്‍ (5) ക്രീസിലുള്ളത്.

Cricket

വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും വലിയ മത്സരങ്ങളുടെ ഭാഗമാകണം; ​ ​ഗംഭീർ

ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാര്‍ക്കാണ് വിശ്രമം നല്‍കേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം നല്‍കിയത്. എന്നാല്‍ ഒരു ബാറ്റര്‍ മികച്ച ഫോമിലാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

Published

on

ശ്രീലങ്കന്‍ പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ട സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും ടീമില്‍ തിരിച്ചുവിളിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. അജിത്ത് അഗാര്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു.

അതിനാല്‍ ഇരുവരും വലിയ മത്സരങ്ങളുടെ ഭാഗമാകണം. ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാര്‍ക്കാണ് വിശ്രമം നല്‍കേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം നല്‍കിയത്. എന്നാല്‍ ഒരു ബാറ്റര്‍ മികച്ച ഫോമിലാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

കോഹ്‌ലിയും രോഹിത്തും കായികക്ഷമത സൂക്ഷിക്കുകയാണെങ്കില്‍ 2027ലെ ഏകദിന ലോകകപ്പില്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിയും. ഇരുവരിലും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരിച്ചുവരികയാണ്. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര വരുന്നു. ഈ സമയങ്ങളില്‍ കായികക്ഷമത കാത്തുസൂക്ഷിക്കാന്‍ ഇരുതാരങ്ങള്‍ക്കും കഴിയണം. താനാണ് ഇരുവരും ശ്രീലങ്കന്‍ പരമ്പരയുടെ ഭാഗമാകണമെന്ന് പറഞ്ഞത്. അവരില്‍ എത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തനിക്ക് അറിയാന്‍ കഴിയണം. ഇരുവരെയും ശ്രദ്ധിക്കൂ. ഇപ്പോഴും രണ്ട് താരങ്ങളും ലോകോത്തര ബാറ്റര്‍മാരാണെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

ലോകത്തെ ഏറ്റവും മികച്ച ടീമിനെയാണ് താന്‍ ഏറ്റെടുക്കുന്നത്. ട്വന്റി 20യില്‍ ലോകചാമ്പ്യനും ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനലിസ്റ്റുകളുമാണ് ഇന്ത്യ. ഈ ടീമിനെ സന്തോഷത്തോടെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഒരുപാട് ആശയകുഴപ്പങ്ങള്‍ തനിക്കില്ല. എങ്കിലും ചില കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി തനിക്ക് നല്ല ബന്ധമുണ്ട്. ഏത് പ്രശ്‌നത്തിലും തനിക്ക് ജയ് ഷായെ സമീപിക്കാം. ഗൗതം ഗംഭീര്‍ എന്ന വ്യക്തി പ്രധാനമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയാണ് പ്രധാനമെന്നും ഗംഭീര്‍ വ്യക്തമാക്കി.

Continue Reading

Cricket

‘പീഡനക്കേസില്‍ ആരോപണവിധേയനായ പരിശീലകനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല’: വിശദീകരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

Published

on

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെതിരായ പീഡനക്കേസില്‍ ആരോപണ വിധേയനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും കെ സി എ അറിയിച്ചു. മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ പ്രശ്‌നത്തില്‍ ഒരിക്കലും പ്രതികരിക്കാതെയിരുന്നിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഭവത്തില്‍ കെ സി എക്ക് വീഴ്ച വന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ചില്ലെന്ന് കെസിഎ പറഞ്ഞു. മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില രക്ഷിതാക്കള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കെ സി എ കൂട്ടിച്ചേര്‍ത്തു.

2012 ഒക്ടോബര്‍ 12ന് മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത്. പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എ യില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ നഗ്‌ന ചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.

പരിശീലനത്തിനെത്തിയ താരങ്ങളുടെ പരാതിയിലാണ് മനു പിടിയിലാകുന്നത്. നിലവില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

Continue Reading

Cricket

ലോകകപ്പ് നേട്ടം; മുഹമ്മദ് സിറാജിന് വീടും ജോലിയും നൽകുമെന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

Published

on

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദര്‍ശിച്ചപ്പോഴാണ് വാഗ്ദാനം. ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

മുഹമ്മദ് സിറാജ് രാജ്യത്തെ അഭിമാന നേട്ടത്തിലെത്തിച്ചെന്നും തെലങ്കാന സംസ്ഥാനത്തിന് ഇത് വലിയ ബഹുമതിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

Trending