kerala

നിലമ്പൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

By webdesk14

September 16, 2023

നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജും ആണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ്.

ഇന്ന് രാവിലെ 08:30 ഓടെ ആയിരുന്നു അപകടം നടന്നത്. ഇരുവാഹനങ്ങളും നല്ല വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍.