FOREIGN

പാകിസ്താനില്‍ ഡീസല്‍ ട്രക്കിലേക്ക് ബസ് പാഞ്ഞുകയറി തീപിടിച്ചു; 16 മരണം

By webdesk13

August 20, 2023

പാകിസ്താനില്‍ ഡീസല്‍ ട്രക്കിലേക്ക് ബസ് പാഞ്ഞുകയറി 16 മരണം. പഞ്ചാബ് പ്രവിശ്യയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

പിണ്ടി ഭട്ടിയാനിലുള്ള ഫൈസലാബാദ് മോട്ടോര്‍വേയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ എതിരെ വരികയായിരുന്ന പിക്ക് അപ് ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നു. ഏകദേശം 40 പേരോളം ബസിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരില്‍ 4 പേരുടെ നില ഗുരുതരമാണ്.