എറണാകുളം: കാലടിയില്‍ സ്വകാര്യ ബസ് വേഗപരിധി ലംഘിച്ച് അപകടകരമായി ഓടിച്ചതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചത്. കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ചുവെന്നും ആര്‍.ടി.ഒ കെ.ആര്‍. സുരേഷ് അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴി ലഭിച്ച വീഡിയോ പരിശോധിച്ച് മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍.ടി.ഒ. സസ്പെന്‍ഡ് ചെയ്തു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് മൂവാറ്റുപുഴ ആര്‍.ടി.ഒ. യ്ക്ക് ശിപാര്‍ശ അയച്ചിട്ടുണ്ട്.
തുടര്‍ന്നു നടത്തിയ അന്വേഷണം ബസുകള്‍ തമ്മില്‍ റോഡില്‍ ”മത്സരയോട്ടം” നടത്തി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് തെളിയിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ ഗതാഗത വകുപ്പ് ശക്തമായ നടപടി തുടരും എന്ന് എറണാകുളം ആര്‍.ടി.ഒ. അറിയിച്ചു.