Video Stories

ചിന്ത സ്ഥാനം ഒഴിയുന്നു: എം. ഷാജര്‍ യുവജന കമ്മിഷന്‍ അധ്യക്ഷനാകും

By webdesk13

April 18, 2023

യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. 2 ടേം പൂര്‍ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ യുവജന കമ്മിഷന്‍ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ നിയമിതമായ ചിന്തയ്ക്ക് സര്‍ക്കാരിന്റെ അവസാനക്കാലത്ത് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടാം ടേം പൂര്‍ത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ചിന്ത ഫെബ്രുവരിക്ക് ശേഷം ചുമതല വഹിച്ചു പോന്നത്. പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകള്‍, തൊഴില്‍മേളകള്‍, ജോബ് പോര്‍ട്ടല്‍ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്നാണ് ചിന്ത പറഞ്ഞു.