പാലക്കാട്: പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കെതിരെ കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ ടി. പ്രസാദ് അശ്ലീല ചുവയോടെ സംസാരിക്കുകയും, ശരീരത്തില്‍ സ്പര്‍ശാന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഈസ്റ്റ് ഒറ്റപ്പാലം സമീപത്താണ് സംഭവം നടന്നത്. കണ്ടക്ടറുടെ മോശമായ പെരുമാറ്റം ശ്രദ്ധിച്ച വിദ്യാര്‍ത്ഥിനി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലം കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസിലാണ്.