kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 175 രൂപ കുറഞ്ഞു

By webdesk18

October 18, 2025

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ദിവസങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു വലിയ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 175 രൂപയുടെയും പവന് 1400 രൂപയുടെയും ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,995 രൂപയും പവന്റെ വില 95,960 രൂപയുമായി കുറഞ്ഞു.

ആഗോള വിപണിയിലെ ഇടിവിനൊപ്പമാണ് കേരളത്തിലും സ്വര്‍ണവില താഴ്ന്നത്. ഔണ്‍സിന് 4300 ഡോളറാണ് കുറഞ്ഞത്. ചൈന-യു.എസ്. വ്യാപാര ബന്ധങ്ങളില്‍ നേരിയ ആശ്വാസം ലഭിച്ചതും വില ഇടിയാന്‍ പ്രധാനകാരണമായി.

ഡോളര്‍ ഇന്‍ഡക്സില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ നേട്ടം സ്വര്‍ണത്തിന് കൈവരിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഗ്രാമിന് 305 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് കുത്തനെ താഴ്ന്നതാണ് ശ്രദ്ധേയമായത്.