താമരശ്ശേരി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുടെ പിതാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി. ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്്. തലക്ക് വെട്ടേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അറിയിച്ചു.
കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് പിതാവ് ആക്രമണം നടത്തിയത്. സനൂപ് എന്നയാളാണ് ഡോക്ടറെ വെട്ടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്, അതിനാലാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം.