kerala

കോട്ടയം മെഡി. കോളജില്‍ തീപിടിത്തം

By webdesk14

February 13, 2023

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. നിര്‍മ്മാണം നടക്കുന്ന സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പടരാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ചെറിയ രീതിയില്‍ കത്തിയ പടര്‍ന്ന തീ പെട്ടെന്ന് ആളികത്തുകയായിരുന്നു ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ഉടനെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ആദ്യ യൂണിറ്റെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വീണ്ടും ആളി കത്തുകയായിരുന്നു. വീണ്ടും രണ്ട് യൂണിറ്റെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം കെട്ടിടത്തിന് അകത്ത് പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കെട്ടിടത്തിനകത്ത് പാചകം ചെയ്യുന്നതിനായി സൂക്ഷിച്ചുരുന്ന സിലിണ്ടര്‍ ഉണ്ടെന്നും പറയുന്നുണ്ട്.