india

കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഏപ്രിലില്‍

By webdesk18

April 01, 2025

കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യും. മെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തീകരിച്ചിരുന്നു. ഏപ്രില്‍ 19ന് വന്ദേ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജമ്മു-കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തുടക്കത്തില്‍ കത്രയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

ട്രെയിന്‍ വരുന്നതോടെ കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരതിന്റെ യാത്രാ സമയം ആറു മുതല്‍ ഏഴുമണിക്കൂര്‍ വരെ എന്നത് വെറും മൂന്ന് മണിക്കൂറായി കുറയും. നിലവില്‍, ബാരമുള്ള-ശ്രീനഗര്‍ മുതല്‍ കശ്മീര്‍ താഴ്വരയിലെ സങ്കല്‍ദാന്‍ വരെ റെയില്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.