തിരുവല്ല: തിരുവല്ലമല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടന്‍മുക്കില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. കുറ്റപ്പുഴ പുതുപ്പറമ്പില്‍ റ്റിജു പി. എബ്രഹാം (40), തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനില്‍ വിഷ്ണു (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റ്റിജുവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്ന് ബൈക്കുകളും ഒരു സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്ന് തിരുവല്ലയിലേക്കു വരികയായിരുന്ന സ്‌കൂട്ടര്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മുന്‍പിലായിരുന്ന ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍, എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ രണ്ട് ബൈക്കുകള്‍ തമ്മിലും കൂട്ടിയിടിച്ചു.
അപകട വിവരം അറിഞ്ഞെത്തിയ തിരുവല്ല പൊലീസ് സ്ഥലത്തെത്തി.