kerala

കേരളത്തില്‍ ശക്തമായ മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk18

October 21, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെ ബാക്കി 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ഇതനുസരിച്ച് കേരള തീരത്ത് മത്സ്യബന്ധന വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

മഴ കനക്കുന്നതിനാല്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ മണ്ണിടിച്ചില്‍ സാധ്യതകള്‍ക്കും, തീരദേശവാസികള്‍ കടല്‍ക്ഷോഭങ്ങള്‍ക്കും നേരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.