News

ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്

By webdesk18

November 06, 2025

ന്യൂഡല്‍ഹി: നവംബര്‍ 18ന് ധാക്കയില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുള്ള 23 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം, മുന്‍ നായകന്‍ സുനില്‍ ഛേത്രിയും മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദും ടീമില്‍ ഇടംനേടിയിട്ടില്ല.

അണ്ടര്‍23 അന്താരാഷ്ട്ര ടീമിലെ സ്‌ട്രൈക്കറായ മലപ്പുറം മഞ്ചേരി കാരകുന്ന് സ്വദേശിയായ മുഹമ്മദ് സനാനെ ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിങ്ങര്‍ ആഷിഖ് കുരുണിയനും ഡിഫന്‍ഡര്‍ മുഹമ്മദ് ഉവൈസും ടീമിലെ മറ്റു മലയാളികളാണ്.

ഇന്ത്യന്‍ സാധ്യതാ ടീം

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, ഹൃത്വിക് തിവാരി, സാഹില്‍.

ഡിഫന്‍ഡര്‍മാര്‍: ആകാശ് മിശ്ര, അന്‍വര്‍ അലി, ബികാഷ് യുംനം, മിങ്തന്‍മാവിയ റാള്‍ട്ടെ, മുഹമ്മദ് ഉവൈസ്, പരംവീര്‍, രാഹുല്‍ ഭേക്കെ, സന്ദേശ് ജിങ്കാന്‍.

മിഡ്ഫീല്‍ഡര്‍മാര്‍: ആഷിക് കുരുണിയന്‍, ബ്രിസണ്‍ ഫെര്‍ണാണ്ടസ്, ലാല്‍റെംതുലുവാംഗ ഫനായി, മക്കാര്‍ട്ടണ്‍ ലൂയിസ് നിക്‌സണ്‍, മഹേഷ് സിങ് നൗറെം, നിഖില്‍ പ്രഭു, സുരേഷ് സിങ് വാങ്ജാം.

ഫോര്‍വേഡുകള്‍: ഇര്‍ഫാന്‍ യാദ്വാദ്, ലാലിയന്‍സുവാല ചാങ്തെ, മുഹമ്മദ് സനന്‍, റഹീം അലി, വിക്രം പ്രതാപ് സിങ്.

ബംഗ്ലാദേശിനെതിരായ ഈ മത്സരം ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് യോഗ്യതാ സാധ്യതകള്‍ക്ക് നിര്‍ണായകമായിരിക്കും.