kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ഇടതിന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ‘കീറാമുട്ടി’

By webdesk17

November 11, 2025

മലപ്പുറം: തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് വര്‍ധിത വീര്യത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളും പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ തപ്പിതടഞ്ഞ് ഇടതുപക്ഷം. മുന്‍പ് ഒന്നുമില്ലാത്തവിധം മുന്നണിയിലെ പടലപിണക്കവും സര്‍ക്കാര്‍ വിരുദ്ധതതയും ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തുന്നു.

ഡിസംബര്‍ രണ്ടിനാണ് ജില്ലയിലെ വോട്ടടെപ്പ് ഒരുമാസമാണ് സമയം. ജില്ലയെ മഹാഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലേയും മുന്നണി ചര്‍ച്ചകള്‍ പൂര്‍ത്തിയായി യുഡിഎഫ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. രണ്ടാംതദ്ദേശീയംഘട്ട പ്രഖ്യാപനങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകും. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ ഏറെ ബാധിച്ച സാധാരണക്കാരന്‍ വലിയ പ്രതിഷേധത്തിലാണ് എന്നത് ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നതാണ്. അതേ സമയം പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച നിലപാടില്‍ സിപഎംസിപിഐ നിലനില്‍ക്കുന്ന പ്രശ്‌നം താഴെ തട്ടില്‍ ഇന്നും നിലനില്‍ക്കുന്നത് ഇടതുമുന്നണിക്ക് തലവേദനയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രാദേശിക നേതാക്കള്‍ ഇതിനെ ചൊല്ലി വാക്കു പോരുകളും വെല്ലുവിളികളും നടത്തിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരുന്നു. മാത്രമല്ല, പലയിടങ്ങളിലും സിപിഎം സിപിഐ പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ പോര്‍വിളി നടത്തിയിരുന്നു. പലയിടങ്ങളിലും സിപിഐ പരസ്യ പ്രകടനവും നടത്തി.

ഇതെല്ലാം മുന്നണിയില്‍ വലിയ വിളളലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതു കാരണം ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം വലിയ കീറാമുട്ടിയായി തു ടരുകയാണ്. അതേ സമയം യുഡിഎഫ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുപ്രചരണം ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന പഞ്ചാ യത്തുകളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും അധികാരവികേന്ദ്രീകരണമെന്ന ആശയത്തെ തന്നെ ഇല്ലാതാക്കി പഞ്ചായത്തുകളെ നോക്കുകുത്തിയാക്കിയ ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണവും തന്നെയാണ് യുഡിഎഫ് പ്രചരണ ആയുധം. സിപിഎം ബിജെപി അന്തര്‍ധാരയും പൊലീസ് നടപടികളുമെല്ലാം യുഡിഎഫ് ചരണമാക്കുമ്പോള്‍ പ്രതിരോധിക്കാനൊന്നുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് സിപിഎം.

മലപ്പുറത്തെ ഇല്ലാതാക്കാന്‍ പൊലീസിനെ ഉപയോഗിച്ച് കേസ് വര്‍ധിപ്പിച്ചും പ്രത്യേക വിഭാഗത്തെ മോശക്കാരാക്കിയും മുന്നോട്ടുപോകുന്ന പൊലീസ് സംവിധാനവും മുഖ്യമന്ത്രിയുടെ നയങ്ങളും സാധാരണക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. സര്‍ക്കാറിന്റെ സംഘിപ്രീണന സത്യങ്ങള്‍ തുറന്ന് പറഞ്ഞ പൊലിസ് ഉദ്യോഗസ്ഥന്‍ രാജിവെച്ച തടക്കമുള്ള വിഷയങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപി എമ്മിന് കനത്ത അടിയാകും. വിലക്കയറ്റവും വൈദ്യുതി, വെളളം, നികുതി വെല്ലാം ഇടതുപക്ഷത്തിനെതിരെ വോട്ടാകും. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളും ഇടതുപക്ഷത്തിന് ഉത്തരമില്ലാതെ തുടരുകയാണ്.

ജില്ലക്കെതിരെ സി.പി.എം നേതാക്കളും മന്ത്രിമാരും നടത്തിയ പ്രസ്താവനകളും ജില്ലയോടുള്ള വിവേചനവു മെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും