kerala

മുന്നറിയിപ്പില്ലാതെ ഡ്രൈവര്‍ മുങ്ങി; കെഎസ്ആര്‍ടിസി ബസ് ട്രിപ്പ് വൈകി

By webdesk18

October 18, 2025

എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലുണ്ടായ അപൂര്‍വ സംഭവത്തില്‍, മുന്നറിയിപ്പില്ലാതെ ഡ്രൈവര്‍ മുങ്ങിയതിനെ തുടര്‍ന്ന് ബസിന്റെ യാത്ര വൈകി. രാത്രി 11 മണിക്ക് എറണാകുളംകുമളി റൂട്ടിലേക്കുള്ള ബസാണ് നിശ്ചിത സമയത്ത് പുറപ്പെടാതെ പോയത്.

ഗവിക്ക് പോകുന്ന വിനോദസഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാര്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനിടെ ദുരിതത്തിലായി. ഡിപ്പോ അധികൃതര്‍ വ്യക്തമായ വിശദീകരണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

അവസാനം, രാത്രി 12.25ഓടെ പകരം ഡ്രൈവര്‍ എത്തിച്ചതോടെ ബസ് യാത്ര ആരംഭിച്ചു. ഡ്രൈവറിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നെന്നും അത് മുന്‍കൂട്ടി അറിയിക്കാത്തതാണ് വൈകിപ്പിച്ചത് എന്നുമാണ് ഔദ്യോഗിക വിശദീകരണം.