Film

ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; പ്രകാശ് രാജ്

By webdesk18

November 03, 2025

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മമ്മൂട്ടി ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിലാണ്, എന്നാല്‍ ഇപ്പോഴും യുവതാരങ്ങള്‍ക്ക് പ്രചോദനമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

”മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,” പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

‘വേടന്‍’ യുവതലമുറയുടെ ശബ്ദമാണെന്നും, അതിലെ പ്രകടനം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ഉന്നതിമുറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹത നേടിക്കൊടുത്തത്.

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം ‘പേട്രിയറ്റ്’ ഉടന്‍ റിലീസിന് എത്തും. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം സെറ്റിലെത്തിയ മെഗാസ്റ്റാറിനെ ആരാധകര്‍ വന്‍വരവേല്‍പ്പോടെ സ്വീകരിച്ചു. ‘കളങ്കാവല്‍’ അടക്കമുള്ള ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിനെത്തും.

1984-ല്‍ ഐ.വി. ശശിയുടെ ‘അടിയൊഴുക്കുകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഏറ്റവും കൂടുതല്‍ തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനെന്ന റെക്കോര്‍ഡ് ഇപ്പോള്‍ മമ്മൂട്ടിക്കാണ്.