crime

കൊച്ചിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

By webdesk13

July 06, 2023

കൊച്ചിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല. ചമ്പക്കരയിലെ ഫ്‌ലാറ്റില്‍ വയോധികയായ അമ്മയെ മകന്‍ വെട്ടിക്കൊന്നു. ചമ്പക്കര സ്വദേശിനി ബ്രിജിത്തയാണ് കൊല്ലപ്പെട്ടത്. മകന്‍ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലാറ്റിനുള്ളില്‍ മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം.

ബഹളം കേട്ട് അയല്‍വാസികളും വാര്‍ഡ് കൗണ്‍സിലറും പൊലീസിനെ വിളിച്ചിരുന്നു. വിനോദിനെ പലവട്ടം അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഫ്‌ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വൈകിട്ടോടെ അമ്മയുടെ നിലവിളി കേട്ടതായി സമീപവാസികള്‍ അറിയിച്ചതോടെ പൊലീസും അഗ്‌നിരരക്ഷാസേനയും ചേര്‍ന്ന് കതക് തകര്‍ത്ത് അകത്തുകയറിപ്പോഴാണ് മാരകമായി മുറിവേറ്റ നിലയില്‍ ബ്രിജിത്തയെ കണ്ടത്.