Video Stories

മുസ്ലിം ലീഗ് കേരളത്തിലെ ഏറ്റവും വലിയ ജീവ കാരുണ്യ പ്രസ്ഥാനം :ആന്റോ ആന്റണി എംപി

By webdesk13

April 16, 2023

മുസ്‌ലിം ലീഗ് കേരളത്തിൽ ഏറ്റവും കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന പ്രസ്ഥാനമെന്ന് പത്തനംതിട്ട എം.പി. ആന്റോ ആന്റണി . മുസ്‌ലിം ലീഗ് പന്തളം മുൻസിപ്പൽ കമറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റിലീഫ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് പന്തളം മുൻസിപ്പൽ പ്രസിഡന്റ് മാലിക് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം ചെയർമാൻ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ എ ഷാജഹാൻ, എ.കെ. അക്ബർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, യു.ഡി എഫ് പന്തളം മണ്ഡലം ചെയർമാൻ എ നൗഷാദ് റാവുത്തർ, മുനിസിപ്പൽ സെക്രട്ടറി പ്ലാമൂട്ടിൽ റഹീം, ജില്ലാ കൗൺസിൽ അംഗങ്ങളായ കാസിം.എസ്, ഷെരീഫ് M S B R, ഷുഹൈബ് ഹാജി,വനിതാ ലീഗ് ജില്ലാ ട്രഷറർ ആമിനാ ബീവി, സിദ്ധീഖ് റാവുത്തർ, ഷാലുഖാൻ , റഷീദ് മൗലവി, അൻവർ , മുബാറക് റാവുത്തർ, സൈനുദ്ദീൻ, അഷ്റഫ്, സാദിഖ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.