crime

ഭാര്യവീട്ടില്‍ കയറി ഭാര്യാപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

By webdesk14

January 22, 2023

ഭാര്യവീട്ടില്‍ കയറി ഭാര്യപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ ഭദ്രകാളി ക്ഷേത്രത്തിനടുത്ത് കൊങ്ങന്റകത്ത് ഗോപാലന്റെ മകന്‍ കെ.അജിത്ത് കുമാറി (41)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്ത് അറസ്റ്റ് ചെയ്തത്.

കുടുംബ കോടതിയില്‍ ഇയാളുടെ ഭാര്യ കേസ് കൊടുത്തതിന്റെ അമര്‍ഷത്തിലാണ് ഇയാള്‍ ഈ മാസം 13ന് വൈകീട്ട് വീട്ടില്‍ കയറി തന്നെ വലിച്ചിഴച്ച് മര്‍ദിക്കുകയും പട്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് ഭാര്യപിതാവിന്റെ പരാതി.