Health

സ്വകാര്യ ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചു; തൃശൂരിലെ നഴ്‌സുമാരുടെ സമരം വിജയം

By webdesk14

April 12, 2023

തൃശൂരില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വന്ന സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.

ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.