kerala

ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

By webdesk18

June 30, 2025

മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ദുരിതബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റ് ചെയ്ത് പൊലീസ്. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് ദുരിതബാധിതരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

ചൂരല്‍മലയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ദിവസം വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. പുനരധിവാസത്തിലെ പ്രശ്‌നങ്ങളും പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധിച്ചിരുന്നു.

എന്നാല്‍, വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ പരാതിയില്‍ അന്ന് തന്നെ ആറുപേര്‍ക്കെതിരെ കേസെടുക്കുകായിരുന്നു.