india

അയര്‍ലാന്‍ഡില്‍ രജനികാന്തിന്റെ ജയ്ലര്‍ ഷോ; മുഖ്യാതിഥിയായി സഞ്ജു സാംസണ്‍

By webdesk14

August 21, 2023

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ജയിലര്‍’ 10 ദിവസത്തിനുള്ളില്‍ 500 കോടി താണ്ടി പ്രദര്‍ശനം തുടരുമ്പോള്‍ അയര്‍ലന്‍ഡില്‍ ചിത്രത്തിനായി സ്‌പെഷ്യല്‍ ഷോ ഒരുക്കിയിരിക്കുകയാണ്. പ്രത്യേക ഷോയ്ക്ക് മുഖ്യാതിഥിയായത് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ആയിരുന്നു. അയര്‍ലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമാണ് സഞ്ജു.

pic.twitter.com/yFzE2dWbBp

— Prem 2.0 (@premrpk_) August 20, 2023

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റര്‍ നയാല്‍ ഒബ്രിയന്‍ സഞ്ജു തന്റെ ഇഷ്ട നടന്റെ ചിത്രത്തിന് പങ്കെടുത്ത കാര്യം സൂചിപ്പിച്ചിരുന്നു. സഞ്ജുവും ഋതുരാജ് ഗെയ്ക്‌വാദും ക്രീസിലുള്ളപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. താരത്തിനിത് അഭിമാന നിമിഷമായിരുന്നുവെന്നും കമന്റേറ്റര്‍ പറഞ്ഞു.

ഏഴാം ക്ലാസ് മുതല്‍ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. സഞ്ജു കഴിഞ്ഞ മാസം രജനികാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച ചിത്രം വൈറലായിരുന്നു. 21 വര്‍ഷത്തെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കൂടിക്കാഴ്ച്ചയിലൂടെ സാധിച്ചതെന്ന് സഞ്ജു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നു.