കുറ്റിപ്പുറം: ദേശീയപാതയിൽ വെള്ളളാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പെരുമ്പറമ്പിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം ഇവർ സംഭവ സ്ഥലത്ത് പരിക്കേറ്റു. ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിലുണ്ടായിരുന്നവർക്ക് ലഘു പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും താത്കാലിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.