india

സനാതന വിവാദം; ഉദയനിധിയുടെ തലയ്ക്ക് 10 കോടി പ്രഖ്യാപിച്ച് ജഗദ്ഗുരു പരമഹംസ ആചാര്യ

By webdesk14

September 04, 2023

സനാതന ധര്‍മ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ മുന്‍ നിര്‍ത്തി തപസ്വി കന്റോണ്‍മെന്റിലെ പ്രമുഖ സന്യാസി ജഗത്ഗുരു പരമഹന്‍സ് ആചാര്യ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനെതിരെ നടപടി ആവശ്യപ്പെടുകയും തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ഉദയനിധിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച ആചാര്യ, ഡെങ്കിപ്പനിയും മലേറിയയും പോലെ സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന് ഡിഎംകെ നേതാവിന് എങ്ങനെ ധൈര്യമുണ്ടെന്ന് ചോദിച്ചു. പ്രതിഷേധ സൂചകമായി, സന്യാസി ഉദയനിധിയുടെ പോസ്റ്റര്‍ വാളുകൊണ്ട് കീറുകയും പിന്നീട് കത്തിക്കുകയും ചെയ്തു. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും തന്റെ തലവെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം തന്നെ അത് ചെയ്യുമെന്നും ആചാര്യ പറഞ്ഞു.