കൊച്ചി: ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘ഭഭബ’യെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ശക്തമാകുകയാണ്. ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് സംശയങ്ങള്‍ ശക്തമായത്.
ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന്‍ റഹ്‌മാന്‍ ചിത്രവുമായി ബന്ധമുള്ള എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തത്.
ഇത് അദ്ദേഹത്തിന്റെ പദ്ധതിയില്‍ നിന്ന് പിന്മാറ്റത്തിന്റെ സൂചനയാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇതിനു മുമ്പും ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ ചില ചിത്രങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചതിന്റെ ഉദാഹരണങ്ങള്‍ ഉണ്ട് മിന്നല്‍ മുരളിയില്‍ രം സുശിന്‍ ശ്യാം, കിംഗ് ഓഫ് കൊത്തയില്‍ ജെക്‌സ് ബിജോയ്, നെയ്മറില്‍ ഗോപി സുന്ദര്‍ എന്നിവരാണ് അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. എന്നാല്‍ ഷാന്‍ റഹ്‌മാന്റെ ചില ഗാനങ്ങള്‍ ആ സിനിമകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതിനാല്‍ തന്നെ, ‘ഭഭബ’യിലും ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ ചില ട്രാക്കുകള്‍ നിലനില്‍ക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ജെക്‌സ് ബിജോയ് ചിത്രത്തില്‍ സംഗീതം കൈകാര്യം ചെയ്യുമെന്ന് ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ’യില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധൈര്യ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ, മോഹന്‍ലാലിന്റെ അതിഥി വേഷം തന്നെയാണ് ചിത്രത്തിനെ ചുറ്റിപ്പറ്റിയ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.
ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യാനിരിക്കുകയാണ്.