india

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By webdesk13

July 17, 2023

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. 3 മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ മഅദനി അറിയിച്ചിട്ടുണ്ട്.

സുരക്ഷ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക താങ്ങാന്‍ കഴിയാത്തതിനാല്‍ ഏഴ് ദിവസം മാത്രമാണ് കേരളത്തില്‍ തങ്ങാന്‍ സാധിച്ചത്. ജൂണ്‍ 26-ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു.

തുടര്‍ന്ന് പിതാവിനെ കാണാന്‍ കഴിയാതെ മഅദനി മടങ്ങി. ക്രിയാറ്റിന്‍ വര്‍ദ്ധിച്ചു നില്‍ക്കുന്നതിനാല്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടിവരും. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.