kerala

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

By nazmiya nazreen

November 02, 2025

കണ്ണൂര്‍: കണ്ണൂരിലെ പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ട് മരണപ്പെട്ടു. ബെംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. മൂവരും കര്‍ണാടക സ്വദേശികളാണ്.

ഇന്ന് രാവിലെയായിരുന്നു ദാരുണ സംഭവം. എട്ട് സുഹൃത്തുക്കളടങ്ങിയ സംഘമാണ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഈ സമയത്ത് മൂന്ന് പേര്‍ ശക്തമായ തിരയില്‍പ്പെട്ടു. നാട്ടുകാരുടെയും മറ്റു വിനോദസഞ്ചാരികളുടെയും ശ്രമഫലമായി അഫ്‌നാനെയും റഹാനുദ്ദീനെയും കരയിലേക്ക് രക്ഷപ്പെടുത്തിയെങ്കിലും ഇരുവരെയും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തി.

സംഭവസ്ഥലത്ത് പൊലീസും തീരസുരക്ഷാസേനയും എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബീച്ചില്‍ തിര അതിവേഗം ഉയരുന്ന സാഹചര്യം മുന്നറിയിപ്പായി അധികൃതര്‍ പുറത്തിറക്കി.