മെക്‌സിക്കോയിലെ മഴ തകര്‍ത്ത് പെയ്ത്ത് നദികള്‍ കരകവിഞ്ഞൊഴുകി വന്‍ പ്രളയാവസ്ഥ സൃഷ്ടിച്ചു. തുടര്‍ച്ചയായ മഴ മൂലം പല ഭാഗങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. പട്ടണങ്ങള്‍ വെള്ളത്തിനടിയിലായതോടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.
ഏകദേശം 1,000 വീടുകള്‍, 59 ആശുപത്രികളും ക്ലിനിക്കുകളും, 308 സ്‌കൂളുകളും കേടുപാടുകള്‍ക്ക് ഇരയായതായി അധികൃതര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ ഒഴുക്കില്‍ വാഹനങ്ങളും വീടുകളും വെള്ളത്തില്‍ മുങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
മധ്യ മെക്‌സിക്കോയിലെ ഹിഡാല്‍ഗോ സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമേറ്റത്. അവിടെ മാത്രം 16 പേര്‍ മരണപ്പെട്ടതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി സ്ഥിരീകരിച്ചു.
പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ആയിരക്കണക്കിന് സൈനികരെയും അടിയന്തര രക്ഷാപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.