ട്രിച്ചി: ആള്‍ ഇന്ത്യ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ട്രിച്ചി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി ട്രിച്ചി സിറ്റിയില്‍ ആസ്ഥാനം ആരംഭിച്ചു. ഐയുഎംഎല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ്. ഖാദര്‍ മൊയ്ദീന്‍ സാഹിബ് ആസ്ഥാനം ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങ് മഷൂദ് വാഫിയുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ സ്വാഗതം ചെയ്തു സംസാരിച്ചു.
മൗലാന സിറാജുദ്ദീന്‍ ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തി, ഐയുഎംഎല്‍ തൃച്ചി ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ചടങ്ങില്‍ എഐകെഎംസിസി തമിഴ്‌നാട് സ്‌റ്റേറ്റ് സെക്രട്ടറി ഇസ്മായില്‍ സാഹിബ് (മധുര), ട്രഷറര്‍ റഹീസ് (ട്രിച്ചി), വൈസ് പ്രസിഡന്റുമാരായ ഹാരിസ് ടി. സി., അബ്ദു റഹ്മാന്‍ (ത്രീ സ്റ്റാര്‍), സെക്രട്ടറിമാരായ ബഷീര്‍ ലിംറ, ദേശീയ പ്രവര്‍ത്തക സമിതി അംഗം അബ്ദുസമദ്, അഷ്‌റഫ് ടോപ് ചോയ്‌സ്, ഷാജി ലിംറ, ഫൈസല്‍, ത്വയിഫ്, ആഷിഖ്, അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.
എഐകെഎംസിസി തമിഴ്‌നാട് സെക്രട്ടറി അബ്ദു റഹ്മാന്‍ കണിയാരത്തിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.