kerala

എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം

By webdesk14

May 16, 2023

എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. പത്തനംതിട്ട സ്വദേശിയായ ഹൗസ് സര്‍ജന്‍ ഡോ. ഇര്‍ഫാനാണ് മര്‍ദനമേറ്റത്. പരിക്കുപറ്റി ആശുപത്രിയിലെത്തിയ വട്ടക്കുന്ന് സ്വദേശി ഡോയലാണ് ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചത്.

ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കൈവീശി അടിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇന്നലെ രാത്രി 1 മണിയോടെയാണ് ആക്രമണം നടന്നത്. ഡോക്ടര്‍ മുറിവ് കെട്ടുന്നതിനിടെയാണ് പ്രതി അക്രമാസക്തനായത്. 2 മണിയോടെ കളമശേരി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.