crime
വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്ക്ക് 7 ലക്ഷം രൂപ; അറസ്റ്റിലായവര് മുമ്പും പരീക്ഷകളില് ക്രമക്കേട് നടത്തിയവര്
2018 മുതല് ഹരിയാനയില് പലതവണ പരീക്ഷകളില് ആള്മാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടില് അറസ്റ്റിലായ 3 പേരെ നാട്ടിലെത്തിച്ചു. മുഖ്യ സൂത്രധാരന് ഉള്പ്പടെയുള്ളവരെ ഹരിയാനയില് നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 മുതല് ഹരിയാനയില് പലതവണ പരീക്ഷകളില് ആള്മാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏഴ് ലക്ഷം രൂപയാണ് പരീക്ഷത്തട്ടിപ്പ് നടത്തുന്നതിനുള്ള ഇവരുടെ പ്രതിഫലം.
വി.എസ്.എസ്. സി പരീക്ഷയില് ആള്മാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് 7 ലക്ഷം രൂപയാണ് പ്രതിഫലം. കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികള് വ്യക്തമാക്കുന്ന വിവരങ്ങള് ലഭിച്ചത്. 2018 മുതല് ഹരിയാനയില് തന്നെ പലതവണ പരീക്ഷയില് ആള്മാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലില് നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയത്.
മുഖ്യസൂത്രധാരന് ദീപക് ഷിയോകന്ദ് അടക്കം 3 പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ഇയാള്. ജിണ്ട് ജില്ലയിലെ വന് സംഘമാണ് തട്ടിപ്പിന് പിന്നില് പ്രവര്ത്തിക്കുന്നത്. പരീക്ഷയെഴുതാന് അപേക്ഷ നല്കിയിരുന്ന ഉദ്യോഗാര്ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. വി.എസ്.എസ്.സി പരീക്ഷയില് ആള്മാറാട്ടം നടത്തി കോപ്പിയടിച്ചവര്ക്ക് പ്രതിഫലം മുന്കൂറായി നല്കിയെന്ന് ഇയാള് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത് അമിത് എന്നയാളാണ്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരന് ദീപകിന്റെ സഹായി ലഖ്വിന്ദര് ആണ് അറസ്റ്റിലായ മൂന്നാമന്. സുനില് എന്നയാളുടെ പേരില് പരീക്ഷ എഴുതിയ ഗൗതം ചൗഹാന്, സുമിത്ത് എന്ന പേരില് പരീക്ഷക്കെത്തിയ മനോജ് കുമാര് എന്നിവരാണ് ആദ്യം പിടിയിലായത്.
crime
മദ്യലഹരിയില് സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര് അറസ്റ്റില്

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില് തുടര്ന്ന തര്ക്കം കൊലപാതകത്തില് അവസാനിക്കുകയായിര്ന്നു.
കയ്യില് കത്തിയുമായി റെജിയുടെ വീട്ടില് എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില് പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല് ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്കോട് കൂട്ടക്കൊലപാതകക്കേസില് പ്രതി കേഡല് ജിന്സണ് രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന് പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില് കേഡല് ജിന്സണ് രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള് പൂര്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില് പോയ രാജ- ജീന് ദമ്പതികളുടെ മകന് കേഡല് ജിന്സണ് രാജയെ ദിവസങ്ങള്ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല് പ്രൊജക്ഷന് എന്ന സാത്താന് ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില് ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്, വീട് അഗ്നിക്കിരയാക്കല് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല് ചുമത്തിയിട്ടുള്ളത്. കേസില് 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന് പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന് വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്ന്ന് മകന് വാതില് ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര് പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് റെഫര് ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്സ് എത്തിക്കുന്നതിന് മുന്പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala17 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
india2 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി