മണിപ്പൂർ കലാപത്തിൽ 121 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചാണ് തകർക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.മേയ് മൂന്നിന് ആരംഭിച്ച് നാല് നാൾ നീണ്ട കലാപത്തിൽ 70 പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും 30000 പേർ പലായനം ചെയ്‌തതായുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.