india

ഉത്തര്‍പ്രദേശിലെ മഥുരയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഡല്‍ഹിആഗ്ര റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു

By webdesk18

October 22, 2025

ഉത്തര്‍പ്രദേശിലെ മഥുരയില്‍ കല്‍ക്കരി നിറച്ച ചരക്ക് ട്രെയിന്‍ പാളം തെറ്റിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിമഥുര റൂട്ടിലെ വൃന്ദാവന്‍ റോഡ് സ്റ്റേഷനിനടുത്ത് ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. പന്ത്രണ്ട് വാഗണുകളാണ് പാളം തെറ്റിയത്.

അപകടത്തില്‍ റെയില്‍ പാളങ്ങള്‍ക്കും ഓവര്‍ഹെഡ് ഉപകരണങ്ങള്‍ക്കും സാരമായ കേടുപാടുകളാണ് സംഭവിച്ചത്. ഇതിന്റെ ഫലമായി ഡല്‍ഹിആഗ്ര റൂട്ടിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

തടസ്സത്തെ തുടര്‍ന്ന് മഥുര റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തിര അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുകയാണ്. ഉടന്‍തന്നെ ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.