ന്യൂഡല്‍ഹി : പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.7 കോടിയായി ഉയര്‍ന്നു.4,120 മരണങ്ങളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ മരണസംഖ്യ 2.58 ലക്ഷമായി. മൂന്നര ലക്ഷത്തിലധികം പേര്‍ ഇന്നലെ രോഗമുക്തി നേടി ഇതോടുകൂടി രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,97,34,823 ആയി ഉയര്‍ന്നു.
37.10 ലക്ഷം സജീവ കോവിഡ് കേസുകള്‍ ആണ് നിലവില്‍ രാജ്യത്തുള്ളത്.