Film

3010 കോടി രൂപയുടെ ആസ്തി; തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍ നാഗാര്‍ജുന

By webdesk14

July 31, 2023

തെന്നിന്ത്യന്‍ താരങ്ങളുടെ ആസ്തി വിവരങ്ങള്‍ പുറത്ത് വിട്ട് സൂം ടിവി. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം നാഗാര്‍ജുനയാണ് ഏറ്റവും കൂടുതല്‍ സമ്പന്നനായ തെന്നിന്ത്യന്‍ താരം. 2022ലെ കണക്കുപ്രകാരം 3010 കോടിയാണ് നടന്റെ ആസ്തി.

നടന്‍ ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടി രൂപവരെയാണ് പ്രതിഫലം വാങ്ങുന്നത്. ഇതിന് പുറമെ ഒരുപാട് ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും താരത്തിന്റെ പേരിലുണ്ട്. വെങ്കിടേഷും, ചിരഞ്ജീവിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രചരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2200 കോടിയും, 1650 കോടിയുമാണ് ഇവരുടെ ആസ്തി.