Connect with us

kerala

പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്

Published

on

പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു.
മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി കെ. സച്ചിദാനന്ദൻ ജൂറി ചെയർമാനായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ, പി. എൻ ഗോപീകൃഷ്ണൻ, രിസാല മാനേജിംഗ് എഡിറ്റർ സി.എൻ ജഅഫർ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. അൻപതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപ കൽപ്പന ചെയ്ത ശിലാഫലകവുമാണ് അവാർഡ്.

മലയാളത്തിലെ സാംസ്കാരിക ചിന്തകളെയും ആധുനികതയെയും കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ടി. ടി. ശ്രീകുമാർ. സാങ്കേതികവിദ്യ, രാഷ്ട്രീയം, വികസനം, സംസ്കാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ ലേഖനങ്ങളും പുസ്തകങ്ങളും മലയാള വൈജ്ഞാനിക സാഹിത്യ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് നൽകിയത്. മലയാളിയുടെ ആധുനികതയെയും സാംസ്കാരിക ചരിത്രത്തെയും നവഭാവുകത്വത്തോടെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച അദ്ദേഹം ഡിജിറ്റൽ യുഗത്തിലെ രാഷ്ട്രീയവും സാങ്കേതികവിദ്യയുടെ സാംസ്കാരിക പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളിലൂടെ സമകാലിക ലോകത്തെ സർഗാത്മകമായി സംബോധന ചെയ്തുവെന്ന് ജൂറി വിലയിരുത്തി.

സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്. ബാലകൃഷ്ണൻ വള്ളിക്കുന്ന് (2012), പോക്കർ കടലുണ്ടി (2013), തോപ്പിൽ മുഹമ്മദ് മീരാൻ (2014), എം. എ. റഹ്മാൻ (2015), വീരാൻകുട്ടി (2016), കെ. പി. രാമനുണ്ണി (2017), പി. സുരേന്ദ്രൻ (2018), സച്ചിദാനന്ദൻ (2019), എൻ. എസ്. മാധവൻ (2022), ഡോ. ശശി തരൂർ (2023), പി. എൻ. ഗോപി കൃഷ്ണൻ (2024), ടി. ഡി. രാമകൃഷ്ണൻ (2025). തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. ജൂലൈ 25ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം അവാർഡ് കൈമാറും. മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ താക്കുർത, കന്നഡ കവി കമലാകർ ഭട്ട്, കെ പി രാമനുണ്ണി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

kerala

മുസ്‌ലിം യൂത്ത് ലീഗ് സമര രാത്രി താക്കീതായി

നീറ്റ് പരീക്ഷ ഉൾപ്പടെയുള്ള സുപ്രധാന പരീക്ഷകൾ അട്ടിമറിച്ച് പതിനായിരക്കണക്കിന് യുവാക്കളെ കൊലക്ക് കൊടുക്കുന്ന നരന്ദ്ര മോദിയും ധർമ്മേന്ദ്ര പ്രധാനും രാജി വെക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിഷേധം താക്കീത് നൽകി.

Published

on

കോഴിക്കോട്: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും നേതാക്കൾക്കും ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് കോഴിക്കോട് നഗരത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷധ മാർച്ച് സംഘടിപ്പിച്ചു. നൂറുക്കണക്കായ യുവാക്കൾ പങ്കെടുത്ത പ്രതിഷേധം ഭരണകൂടത്തിനെതിരെയുള്ള താക്കീതായി. നീറ്റ് പരീക്ഷ ഉൾപ്പടെയുള്ള സുപ്രധാന പരീക്ഷകൾ അട്ടിമറിച്ച് പതിനായിരക്കണക്കിന് യുവാക്കളെ കൊലക്ക് കൊടുക്കുന്ന നരന്ദ്ര മോദിയും ധർമ്മേന്ദ്ര പ്രധാനും രാജി വെക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിഷേധം താക്കീത് നൽകി. ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധം ബീച്ചിൽ സമാപിച്ചു. സമരം ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെകട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.
ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിക്ക് ചെലവൂർ, ജില്ലാ ഭാരവാഹികളായ ഷഫീക്ക് അരക്കിണർ,
എസ്.വി ഷൗലീക്ക്, ശുഐബ് കൂന്നത്ത്, എ.ഷിജിത്ത് ഖാൻ, ലത്തീഫ് തുറയൂർ, കെ.ടി റഹൂഫ്, സ്വാഹിബ് മുഹമ്മദ് പ്രസംഗിച്ചു.

കെ.കുഞ്ഞിമരക്കാർ,റഹ്മത്ത് കടലുണ്ടി, എ.ബി.എം ശിഹാബ്, അൻസീർ പനോളി
,കോയമോൻ പുതിയപാലം, ഷാഫി കോളിക്കൽ, സി.ക്കെ ഷക്കീർ, ഫസൽ കൂനഞ്ചേരി, റഹീം പള്ളിത്താഴം, സി.കെ ജറീഷ്, നിസാർ തോപ്പയിൽ, റീമ കുന്നുമ്മൽ, അഫ്നാസ് ചോറോട്, നിസാം കാരശ്ശേരി, ഷമീർ പാഴൂർ, ഷൗക്കത്ത് വിരുപ്പിൽ നേതൃത്വം നൽകി.

Continue Reading

kerala

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു

Published

on

മലബാർ മേഖലയിലെപ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. യുഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്.

പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.

Continue Reading

kerala

‘കള്ളന്‍ വിജയന്‍’ വിവാദം; എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ദേശാഭിമാനി

ദേശാഭിമാനി വാരാന്തപതിപ്പില്‍ അവസാനനിമിഷം ഒഴിവാക്കേണ്ടി വന്ന ‘കള്ളന്‍ വിജയന്‍’ ലേഖന വിവാദത്തില്‍ എഡിറ്റര്‍ക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്.

Published

on

By

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പില്‍ അവസാനനിമിഷം ഒഴിവാക്കേണ്ടി വന്ന ‘കള്ളന്‍ വിജയന്‍’ ലേഖന വിവാദത്തില്‍ എഡിറ്റര്‍ക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയില്‍ നിന്ന് കെ.ആര്‍ അജയനെ മാറ്റി. ടി.ചന്ദ്രമോഹന് പകരം ചുമതല നല്‍കി. അജയനോട് കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ് വിശദീകരണം തേടിയിരുന്നു. തലക്കെട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയെന്ന് കാണിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ്.

ലേഖകന്‍ എഴുതി നല്‍കിയ ‘കള്ളന്‍ വിജയന്‍’ എന്ന പേരിലുള്ള ലേഖനം തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു, ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളും നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിക്ക് മുമ്പായി കാരണം വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ട് പാര്‍ട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്‍ അജയന്‍ നല്‍കിയത്. ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റിയതെന്നാണ് സൂചന.

 

Continue Reading

Trending