ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ കേസ് ചുമത്താന്‍ തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.