kerala

കണ്ണൂരില്‍ ഒരു വീട്ടില്‍ 5 പേര്‍ മരിച്ച നിലയില്‍

By webdesk13

May 24, 2023

കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു വീട്ടില്‍ 5പേര്‍ മരിച്ച നിലയില്‍. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്ന് വീട് പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍. പൊലീസ് സ്ഥലത്തെത്തിയാണ് വാതില്‍തുറന്നത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാവിലെ ഏറെനേരമായിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ദാരുണസംഭവം പുറത്തറിഞ്ഞത്. ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആബന്ധത്തിൽ അകൽച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹിതരായത്.