india

രാജസ്ഥാനില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 15 മരണം

By webdesk18

November 03, 2025

രാജസ്ഥാനില്‍ ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചുകയറി 15 മരണം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ മാതോഡ ഗ്രാമത്തില്‍ ഭാരത് മാല ഹൈവേയിലാണ് അപകടമുണ്ടായത്.

ബിക്കാനീറിലെ കൊളായത്ത് ക്ഷേത്രത്തില്‍ നിന്ന് കപില്‍ മുനി ആശ്രമത്തില്‍ പ്രാര്‍ഥന നടത്തി മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ജോധ്പൂരിലെ സുര്‍സാഗര്‍ പ്രദേശത്തെ താമസക്കാരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ മെഡിക്കല്‍ സൗകര്യം അടക്കം സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി അറിയിച്ചു.

കഴിഞ്ഞ മാസം ജയ്‌സാല്‍മീറില്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചിരുന്നു. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത്. ബസില്‍ എക്‌സിറ്റ് വാതില്‍ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ ബസിലെ അനധികൃത മോഡിഫിക്കേഷന്‍ പരിശോധിക്കാന്‍ പ്രത്യേക കാമ്പയിന്‍ നടത്തിയിരുന്നു.