india

മധ്യപ്രദേശില്‍ ബസ് ട്രക്കിലിടിച്ച് 15 മരണം

By Test User

October 22, 2022

മധ്യപ്രദശ്: മധ്യപ്രദേശിലെ രേവാ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോയ ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. നൂറോളം യാത്രികരാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റ 40 പേരില്‍ 25 പേര്‍ രേവാ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.