kerala

15 കാരിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ടുപേര്‍ പിടിയില്‍

By Chandrika Web

May 30, 2022

ഇടുക്കി ശാന്തന്‍പാറയില്‍ ഇതരസംസ്ഥാനകാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം തേയിലത്തോട്ടം കാണാനെത്തിയ പെണ്‍കുട്ടിയെ നാലുപേരാണ് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി.

തേയില തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗിക ആക്രമണത്തിനിരയായക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ശാന്തന്‍പാറ പോലീസ് അന്വേഷണം ആരംഭിച്ചു.