crime

53. 8 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

By webdesk14

July 19, 2023

വേങ്ങര: കുഴല്‍പ്പണം കടത്തിയ രണ്ടുപേരെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ കിടങ്ങഴി നിഷാജ് (28), തൃക്കലങ്ങാട് അബിദാസ് ( 27) എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള വാഹന പരിശോധനയില്‍ 53.8 ലക്ഷം രൂപയുമായി വേങ്ങര പിക്കപ്പ് സ്റ്റാന്‍ഡിനടുത്ത് വെച്ചാണ് പിടികൂടിയത്.

കൊടുവള്ളിയില്‍ നിന്നു വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാണെന്ന് സംശയിക്കുന്നു. ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്‌