Connect with us

india

ബാങ്കിന് സംഭവിച്ച കയ്യബദ്ധം ; ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തിയത് 9,000 കോടി രൂപ

ചെന്നൈയിൽ ഓട്ടോ ഡ്രൈവറായ രാജ്‌കുമാറിന്റെ മൊബൈലിലേക്ക് ഈ മാസം ഒൻപതിനാണ് 9000 കോടി രൂപ ക്രെഡിറ്റ് ആയ മെസ്സേജ്‌ വന്നത്. മെസേജ് കണ്ട് ഞെട്ടിയ രാജ്‌കുമാർ ഇത് സത്യമാണോ എന്നറിയാൻ സുഹൃത്തിന് നൽകാനുള്ള 21000 രൂപ അയച്ചു കൊടുത്തു.

Published

on

ബാങ്കിനു പറ്റിയ കയ്യബദ്ധം കാരണം ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ.പഴനി നെയ്‌ക്കരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 9,000 കോടി രൂപ എത്തിയത്.ചെന്നൈയിൽ ഓട്ടോ ഡ്രൈവറായ രാജ്‌കുമാറിന്റെ മൊബൈലിലേക്ക് ഈ മാസം ഒൻപതിനാണ് 9000 കോടി രൂപ ക്രെഡിറ്റ് ആയ മെസ്സേജ്‌ വന്നത്. മെസേജ് കണ്ട് ഞെട്ടിയ രാജ്‌കുമാർ ഇത് സത്യമാണോ എന്നറിയാൻ സുഹൃത്തിന് നൽകാനുള്ള 21000 രൂപ അയച്ചു കൊടുത്തു. പണം കിട്ടിയെന്ന് സുഹൃത്ത് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെയാണ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ഫോൺ വിളിയെത്തിയത്. അബദ്ധത്തിൽ പറ്റിയതാണെന്നും പണം തിരികെ എടുക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു. പിൻവലിച്ച 21000 രൂപ നൽകാനില്ലെന്നറിയിച്ച രാജ്‌കുമാറിന് ആ പണം ബാങ്ക് വിട്ടു നൽകുകയും ചെയ്തു.

india

ഹൃദയം കൊണ്ട് ചിന്തിച്ച വ്യവസായി

രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്‍ തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്‍കാനാവുക.

Published

on

രത്തന്‍ ടാറ്റ എന്നാല്‍ ലോകത്തിന് മുന്നില്‍ ഒരു കോര്‍പറേറ്റ് വ്യവസായിയാണ്. ഉപ്പു മുതല്‍ വിമാനം വരെ കൈയ്യാളിയിരുന്ന മനുഷ്യന്‍. എന്നാല്‍ അതിവൈകാരികതകളല്ലാത്ത, ലാഭേച്ഛയില്‍ അഭിരമിക്കാത്ത കോര്‍പറേറ്റ് ഭീമനായിരുന്നു രത്തന്‍ ടാറ്റ എന്നുവേണം പറയാന്‍. ലാഭമുണ്ടാക്കുക. വീണ്ടും വീണ്ടും ലാഭമുണ്ടാക്കുക. ബിസിനസ് പച്ചപിടിപ്പിക്കുക എന്നതു മാത്രമാണ് നാം കാണുന്ന വ്യവസായികളുടെ ചിത്രം. എന്നാല്‍ രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയെ നോക്കിയാല്‍ തലയേക്കാളും ഹൃദയം കൊണ്ട് മുന്നോട്ടു നയിക്കപ്പെട്ടവനെന്ന വിശേഷണമാണ് അദ്ദേഹത്തിന് നല്‍കാനാവുക.

മാനവികതയ്ക്കും, സഹാനുഭൂതിക്കും പ്രാധാന്യം കൊടുത്തുള്ള ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത്. ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ശമ്പളം കൊടുത്തരിതി, അത് ടാറ്റക്കു മാത്രം സ്വന്തം. സൗമ്യനായി മാത്രമേ എന്നും രത്തന്‍ ടാറ്റയെ കണ്ടിട്ടുള്ളൂ. വിവാദങ്ങളില്‍ സാന്നിധ്യം അപൂര്‍വം. സമ്പത്തിന്റെ ഏറിയപങ്കും ചാരിറ്റിക്കായി വിനിയോഗിക്കുന്നതിനാല്‍ ഓരോ വര്‍ഷവും ശതകോടിശ്വരന്‍മാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ പിന്നാക്കം പോവുകയാണ് ചെയ്യാറ്. ടാറ്റാ സണ്‍സിന്റെ ലാഭത്തിന്റെ 66 ശതമാനവും ചെല്ലുന്നത് മുഖ്യ ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിലേക്കാണ്. ടാറ്റാ ട്രസ്റ്റാകട്ടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യ ഊന്നല്‍ നല്‍കുന്നതും. ഇത് തന്നെയാണ് എട്ടുലക്ഷത്തോളം ജീവനക്കാരുള്ള ടാറ്റ ഗ്രൂപ്പിന്റെ അധിപനെ ആഗോളതലത്തില്‍ തന്നെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാക്കി മാറ്റിയത്.

ഇക്കാരണങ്ങളാലാണ് രത്തന്‍ ടാറ്റ സവിശേഷ വികാരമായി ജനകോടികളുടെ മനസ്സില്‍ കുടിയേറി ദശാബ്ദങ്ങളോളം നിലനിന്നത്. ഒരു വ്യവസായിയുടെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം ഒരേ വികാര ത്തോടെ നൊന്ത് കണ്ണീര്‍വാര്‍ത്ത ചരിത്രമുണ്ടെങ്കില്‍ അത് രത്തന്‍ ടാറ്റക്ക് സ്വന്തമാണ്. ഇനിയൊരു വ്യവസായിയെ രാജ്യം ഇതുപോലെ ഇനി സ്വീകരിക്കുമോ എന്നതും സംശയമാണ്. മനുഷ്യത്വവും ബിസിനസും ഒരേയളവില്‍ വിളക്കിച്ചേര്‍ത്ത് ലോകത്തിന് മുന്നില്‍ മാതൃക വച്ചുനീട്ടുകയായിരുന്നു രത്തന്‍ ടാറ്റ. ഇക്കാര്യത്തില്‍ രാജ്യത്തിന് അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സര്‍വ മേഖലകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് രത്തന്‍ ടാറ്റ താങ്ങും തണലുമായത്. കോവിഡ് കാലത്ത് 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, ഐഐ എം, ഐ.ഐ.എസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം സഹായം നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവസരമൊരുക്കി. സാമൂഹിക മാധ്യമമായ എക്‌സില്‍ 1.2 കോടിയോളം പേര്‍ രത്തന്‍ ടാറ്റയെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ബിസിനസുകാരനും രത്തന്‍ ടാറ്റയാണ്. സ്വധവേ വ്യവസായികളെ പുച്ഛത്തോടെയും അസുയയോടെയും നോക്കുന്നവര്‍ ടാറ്റയെ കാണുന്നത് മറ്റൊരു തലത്തിലാണ്.

വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനെങ്കിലും എന്നും ലളിത ജീവിതം നയിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ളതും. തന്റെ ഈ ശൈലി, ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലും നടപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിത ഉന്നമനം ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ ടാറ്റയില്‍ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു നാനോ കാര്‍. ഒരു കുഞ്ഞന്‍ കാറിനെ വിപണിയിലിറക്കാനുള്ള ടാറ്റയുടെ തിരുമാനത്തിന് പിന്നില്‍ സ്വന്തമായൊരു കാര്‍ എന്ന സാധാ രണക്കാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.

എന്നാല്‍ നാനോ കാര്‍ മൂന്നുലക്ഷം യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാനായുള്ളൂ. ഇതു പോലെ ഏവരേയും ഞെട്ടിച്ച ടാറ്റയുടെ മറ്റൊരു ശ്രമമായിരുന്നു എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍. ലാഭം മാത്രം നോക്കിക്കാണുന്ന ഒരു വ്യവസായി ഈ സാഹസത്തിന് ഒരിക്കലും മുതിരില്ലായിരുന്നു. കടത്തില്‍ മുങ്ങിക്കുളിച്ചൊരു കമ്പനിയെ ഏറ്റെടുത്തു മുന്നോട്ടു നയിക്കുകയെന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും അമ്മാവന്‍ ജെ.ആര്‍.ഡി ടാറ്റ 1932ല്‍ സ്ഥാപിച്ച ടാറ്റാ എയര്‍ലൈന്‍സിനെ വീണ്ടും ടാറ്റാ തറവാട്ടിലേക്ക് തന്നെ എത്തിക്കുയാണ് അദ്ദേഹം ചെയ്തത്. 111,000 കോടി രൂപക്കായിരുന്നു ഏറ്റെടുക്കല്‍. ജെആര്‍ഡി ടാറ്റക്കുള്ള രത്തന്‍ ടാറ്റയുടെ ആദരം കൂടിയായിരുന്നു ഇത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികള്‍ ടാറ്റയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

ലാഭത്തിന് അമിത പ്രാധാന്യം കൊടുക്കാതെ ഒരു കുടുംബ ബിസിനസിനെ ലോകത്തിലെ ഏറ്റവും മികച്ചതും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ ഗ്രൂപ്പുക ളിലൊന്നായി പരിണമിപ്പിച്ചത് രത്തന്‍ ടാറ്റയുടെ മാജിക് ആയി കാണുന്നവരുമുണ്ട്. രാജ്യത്തെ മറ്റ് കുത്തക മുതലാളിമാരും വ്യവസായ മേധാവികളും ലാഭവും സമ്പത്തും സൃഷ്ടിക്കാന്‍ കമ്പനികള്‍ വിനിയോഗിക്കുന്ന കാലത്ത് രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും പദ്ധതികള്‍ ആരംഭിക്കാനും നല്ലൊരു തുക നീക്കിവെക്കാന്‍ കാരണക്കാരനായ മനുഷ്യന് പ്രണാമം.

Continue Reading

india

ഗ്യാൻവാപി മസ്ജിദ്‌: പൂർണമായും സർവേ നടത്തണമെന്ന് ഹിന്ദു പക്ഷം

ഇരുപക്ഷത്തിനെയും കേട്ട കോടതി കേസ് ഈ മാസം 16ലേക്ക് മാറ്റി.

Published

on

ഗ്യാൻവാപി കേസിൽ മുസ്‍ലിം വിഭാഗത്തിന്റെ വാദത്തിനെതിരെ ഹിന്ദുപക്ഷം തങ്ങളുടെ വാദങ്ങൾ വാരാണസി കോടതിയിൽ സമർപ്പിച്ചു. ഗ്യാൻവാപി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്തണമെന്നാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിനെയും കേട്ട കോടതി കേസ് ഈ മാസം 16ലേക്ക് മാറ്റി.

ഗ്യാൻവാപിയിൽ എ.എസ്.ഐ നടത്തിയ സർവേ അപൂർണമാണെന്ന കാര്യമാണ് താൻ ഉന്നയിച്ചതെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. ഖനനം നടത്താത്തതിനാൽ എ.എസ്.ഐക്ക് കൃത്യമായ റിപ്പോർട്ട് നൽകാനാകുന്നില്ലെന്നും അതിനാൽ അവരോട് ഖനനം നടത്താൻ ആവശ്യപ്പെടണമെന്നും അഭ്യർഥിച്ചു. സമുച്ചയമാകെ സർവേ നടത്തണമെന്നും ആവശ്യമുന്നയിച്ചു.

ഒക്ടോബർ എട്ടിനാണ് മുസ്‍ലിം പക്ഷം ഹരജിയിൽ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സമുച്ചയത്തിൽ സർവേ പൂർത്തീകരിച്ച സ്ഥിതിക്ക് വീണ്ടും സർവേക്ക് ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്ന് ‘അഞ്ജുമാൻ ഇൻതിസാമിയ കമ്മിറ്റി’ വ്യക്തമാക്കിയിരുന്നു.

കേസ് ഹൈകോടതിയിലും സുപ്രീംകോടതിയിലും വാദിക്കാൻ ഹിന്ദുവിഭാഗം ആവശ്യപ്പെട്ടതിനാൽ വിഷയം വിചാരണകോടതി കൈകാര്യം ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും അവർ പറഞ്ഞിരുന്നു. പള്ളി പരിസരത്ത് കുഴിയെടുക്കുന്നതും അവർ എതിർത്തിരുന്നു.

Continue Reading

india

യു.പിയില്‍ നവരാത്രി പരിപാടിക്കിടയിൽ മുസ്‌ലിം അവതാരകയെ പുറത്താക്കിയതായി പരാതി

ഉത്തർപ്രദേശിലെ കാൺപൂരിൽ ‘ഗർബ, ദണ്ഡിയ’ പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ മർദിച്ച് പുറത്താക്കിയ സംഭവത്തിന് പിന്നാലെയാണിത്. 

Published

on

ഉത്തർപ്രദേശിലെ ഝാൻസിയിൽ നവരാത്രിയുമായി ബന്ധപ്പെട്ട് നടത്തിയുന്ന ഗർബ, ദണ്ഡിയ (നൃത്ത പരിപാടികൾ) പരിപാടിക്ക് എത്തിയ മുസ്‌ലിം അവതാരകയെ പുറത്താക്കിയതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂരിൽ ‘ഗർബ, ദണ്ഡിയ’ പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ മർദിച്ച് പുറത്താക്കിയ സംഭവത്തിന് പിന്നാലെയാണിത്.

ദണ്ഡിയ ചടങ്ങ് നടക്കുന്ന ഹാളിൻ്റെ ഉടമ സ്റ്റേജിലെത്തുകയും അവതാരിക സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ മൈക്ക് ഓഫ് ചെയ്യുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്‌തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുസ്‌ലിം അവതാരക വേദി വിടുന്നത് വരെ സൗണ്ട് സിസ്റ്റവും പവറും ഓൺ ചെയ്യില്ലെന്ന് വേദിയുടെ ഉടമ തന്നോട് പറഞ്ഞതായി പരിപാടിയുടെ സംഘാടകൻ മായങ്ക് അനുരാഗി പറഞ്ഞു. മുസ്‌ലിം അവതാരക വേദി വിട്ടതിന് ശേഷമാണ് ദണ്ഡിയ ചടങ്ങ് ആരംഭിച്ചതെന്നും മായങ്ക് അനുരാഗി പറഞ്ഞു.

‘പരിപാടിയുടെ അവതാരക ആരാണെന്നും വ്യക്തിയുടെ പേരും ഞങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ ഒട്ടിക്കുകയും ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല,’ അനുരാഗി പറഞ്ഞു.

തനിക്കുണ്ടായ അപമാനത്തിനെതിരെ പ്രതികരിച്ച് അവതാരകയും മുന്നോട്ടെത്തിയിട്ടുണ്ട്. കലാകാരന്മാർ ഏതെങ്കിലും ഒരു സമുദായത്തിലോ മതത്തിലോ പെട്ടവർ മാത്രം ആകില്ലെന്ന് അവർ പ്രതികരിച്ചു.

‘കല എല്ലാവരുടേതുമാണ്. കലാകാരന്മാർ ഏതെങ്കിലും ഒരു സമുദായത്തിലോ മതത്തിലോ പെട്ടവർ മാത്രം ആകില്ല. ഇത്തരത്തിലുള്ള നിരവധി പരിപാടികൾ ഞാൻ മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മോശമായ അനുഭവം ഉണ്ടായതിൽ വളരെയധികം വിഷമം ഉണ്ടായി,’ അവർ പറഞ്ഞു.

ഝാൻസിയിൽ നടന്ന ഒരു ദണ്ഡിയ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ മതം തിരിച്ചറിയാനായി ആധാർ കാർഡ് പരിശോധിക്കുന്നതിനെ സംഘാടകർ എതിർത്തിരുന്നു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ബഹളമുണ്ടാക്കിയിരുന്നു.

Continue Reading

Trending