kerala

ഹൃദയാഘാതം; കൊല്ലം സ്വദേശി ദമ്മാമിൽ മരണപ്പെട്ടു

By webdesk15

August 20, 2023

ദമ്മാം.കൊല്ലം പുനലൂർ കോലിയക്കാട് നിരപ്പിൽ വഴവിള പുത്തൻ വീട്ടിൽ മൊയ്തീൻ (57) ദമ്മാമിൽ ഹൃദയാഘാതത്തെ ത്തുടർന്ന് മരണപ്പെട്ടു. ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു അന്ത്യം.ദമ്മാം തുബൈശിൽ ബഖാല നടത്തിപ്പുകാരനായിരുന്നു. കടയിൽ നിന്ന് താമസസ്ഥലത്തേക്കുള്ള വഴിമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആസ്‍പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുപ്പതു വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം രണ്ടുവർഷം മുമ്പാണ് അവധികഴിഞ് തിരിച്ചെത്തിയത്. ഭാര്യ.ഹാജറ.മക്കൾ.മുംതാസ്,മുനീർ. സഹോദരൻ റഹീം നാട്ടിലും സുലൈമാൻ ദമ്മാമിലും ഉണ്ട് .മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ കെഎംസിസി യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് അബ്ദുറഹ്മാൻ പൂനൂർ അറിയിച്ചു.